+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈജിപുര ദേവാലയത്തിൽ മതബോധന ദിനാഘോഷം

ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിലെ മതബോധന ദിനാഘോഷവും സമ്മാന ദാനവും മാർച്ച് 12 നു ചാവറ ഹാളിൽ നടന്നു. യോഗത്തിൽ വികാരി ഫാ.വിൽസണ്‍ കൊല്ലംപറന്പിൽ അധ്യക്ഷത വഹിച്ചു. ഫാ. സിജോ ജോർജ് ചിറയത്ത് മുഖ്
ഈജിപുര ദേവാലയത്തിൽ മതബോധന ദിനാഘോഷം
ബംഗളൂരു: ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തിലെ മതബോധന ദിനാഘോഷവും സമ്മാന ദാനവും മാർച്ച് 12 നു ചാവറ ഹാളിൽ നടന്നു. യോഗത്തിൽ വികാരി ഫാ.വിൽസണ്‍ കൊല്ലംപറന്പിൽ അധ്യക്ഷത വഹിച്ചു. ഫാ. സിജോ ജോർജ് ചിറയത്ത് മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ജോമി എബ്രഹാം, പീറ്റർ വളാഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പഠനത്തിലും, കലാ സാംസ്കാരിക മത്സരങ്ങളിലും മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

കൂടാതെ ചാവറ മെസഞ്ചർ മാസികയുടെ ആഭിമുഖ്യത്തിൽ പഠനത്തിൽ ഉന്നതവിജയം നേടിയ ചാവറ സ്കൂളിലെയും, മതബോധന ക്ലാസുകളിലെയും വിദ്യാർഥികൾക്ക് അക്കാഡമിക് പ്രൊഫിഷ്യൻസി അവാർഡ് വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.