+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഫന്‍റ് ജീസസ് ദേവാലയം കൂദാശ ചെയ്തു

ബംഗളൂരു: ദൊഡ്ഡബളാപുര താലൂക്കിലെ ബിസുമനഹള്ളി ഗ്രാമപരിധിയിൽ സീറോ മലബാർ സഭാവിശ്വാസികൾക്കായി പുതുതായി ഇൻഫന്‍റ് ജീസസ് ഇടവക സ്ഥാപിക്കപ്പെട്ടു. മാർച്ച് 12ന് രാവിലെ പത്തിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി
ഇൻഫന്‍റ് ജീസസ് ദേവാലയം കൂദാശ ചെയ്തു
ബംഗളൂരു: ദൊഡ്ഡബളാപുര താലൂക്കിലെ ബിസുമനഹള്ളി ഗ്രാമപരിധിയിൽ സീറോ മലബാർ സഭാവിശ്വാസികൾക്കായി പുതുതായി ഇൻഫന്‍റ് ജീസസ് ഇടവക സ്ഥാപിക്കപ്പെട്ടു. മാർച്ച് 12ന് രാവിലെ പത്തിന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ ദിവ്യബലിയർപ്പിച്ച് ഇടവക പ്രഖ്യാപനം നടത്തി.

തുടർന്ന് ദിവ്യബലിക്കു ശേഷം മാർ ആന്‍റണി കരിയിലിന്‍റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. മാണ്ഡ്യ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, സുൽത്താൻപാളയ ഫൊറോനാ വികാരി ഫാ. റോയി വട്ടക്കുന്നേൽ, ഇടവക വികാരി ഫാ. പ്രിൻസ് തുന്പിയാംകുഴിയിൽ, സെക്രട്ടറി ജോജു വർഗീസ്, മത്തായി കഐഎസ്, റോസ് റോണി, വി.എൽ. വർഗീസ് എന്നിവർ പ്രസംഗിച്ചു. ദൊഡ്ഡബളാപുര താലൂക്കിലെ സീറോ മലബാർ സഭാംഗങ്ങളായ വിശ്വാസികളുടെ അജപാലനപരമായ എല്ലാ ആവശ്യങ്ങളും ഇൻഫന്‍റ് ജീസസ് ദേവാലയം കേന്ദ്രീകരിച്ചായിരിക്കും ഇനി മുതൽ നടത്തപ്പെടുക. ബംഗളൂരു റൂറൽ ജില്ലയിലെ ആദ്യ സീറോ മലബാർ ഇടവകയാണ് ഇൻഫന്‍റ് ജീസസ് ദേവാലയം.