+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വരൾച്ച: കേന്ദ്രസഹായം ഉടൻ വിതരണം ചെയ്യും

ബംഗളൂരു: കേന്ദ്രസർക്കാർ വരൾച്ചാസഹായമായി സംസ്ഥാനത്തിനു നല്കിയ 450 കോടി രൂപ ഈയാഴ്ച തന്നെ വിതരണം ചെയ്യും. 11 ജില്ലകളിലെ കർഷകർക്കാണ് സഹായധനം നല്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളിലെ വരൾച്ചാബാധിതമായി പ്രഖ്യാ
വരൾച്ച: കേന്ദ്രസഹായം ഉടൻ വിതരണം ചെയ്യും
ബംഗളൂരു: കേന്ദ്രസർക്കാർ വരൾച്ചാസഹായമായി സംസ്ഥാനത്തിനു നല്കിയ 450 കോടി രൂപ ഈയാഴ്ച തന്നെ വിതരണം ചെയ്യും. 11 ജില്ലകളിലെ കർഷകർക്കാണ് സഹായധനം നല്കുന്നത്. സംസ്ഥാനത്തെ 26 ജില്ലകളിലെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ച 160 താലൂക്കുകളിൽ സഹായമെത്തിക്കാൻ 4,782 കോടി രൂപയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 1,782 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ 450 കോടി രൂപ കഴിഞ്ഞ മാസം സംസ്ഥാനത്തിനു കൈമാറുകയും ചെയ്തിരുന്നു.

അതാതു ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണർമാരാണ് സഹായം ആവശ്യമായ കർഷകരെ കണ്ടെ ത്തുന്നത്. അനുവദിച്ച തുക ഉടൻ തന്നെ കർഷകരുടെ അക്കൗണ്ട ുകളിലേക്ക് കൈമാറും. ബാക്കി തുക ലഭിക്കുന്നതനുസരിച്ച് മറ്റു ജില്ലകളിലെ കർഷകർക്കും സഹായമെത്തിക്കും.