+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യത്തിന്‍റെ മാതൃകയായി വിജയനഗർ ഇടവകയിലെ വിദ്യാർഥികൾ

ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ വിശ്വാസപരിശീലന ക്ലാസിലെ വിദ്യാർഥികൾ തങ്ങളുടെ പോക്കറ്റ് മണിയിൽ നിന്നും ആഴ്ചതോറും നീക്കി വയ്ക്കുന്ന സംഖ്യ ഉപവി പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ച് മാതൃകയാകുന്നു.

ഈ വർഷത്തെ ക്ലാസുകൾ അവസാനിച്ചപ്പോൾ അവർ അധ്യാപകരോടൊപ്പം ജെ.ജെ.ആർ നഗറിലുള്ള നവജീവന ഓർഫനേജ് സന്ദർശിച്ച് അവർക്കു വേണ്ട സാന്പത്തിക സഹായങ്ങൾ നൽകുകയും അവിടുത്തെ അന്തേവാസികളായ കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സലേഷ്യൻ സന്യാസിനിമാരുടെ നേതൃത്വത്തിൽ, അനാഥരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുമായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവജീവന.

വികാരി ഫാ.ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ്, സെക്രട്ടറി ലീജ ജെൻസണ്‍, പിടിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.