+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭിഷേകാഗ്നി ഒരുക്കശുശ്രൂഷാ പ്രാർഥനാ സമ്മേളനം

ബംഗളൂരു: ധർമാരാം ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 19 മുതൽ 23 വരെ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനു മുന്നോടിയായി 15ന് വൈകുന്നേരം അഞ്ചിന
അഭിഷേകാഗ്നി ഒരുക്കശുശ്രൂഷാ പ്രാർഥനാ സമ്മേളനം
ബംഗളൂരു: ധർമാരാം ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 19 മുതൽ 23 വരെ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനു മുന്നോടിയായി 15ന് വൈകുന്നേരം അഞ്ചിന് ഒരുക്ക ശുശ്രൂഷയും പ്രാർഥനാ സമ്മേളനവും വചനകൂടാരത്തിൽ നടക്കും. രൂപത വികാരി ജനറാളും കണ്‍വൻഷൻ ജനറൽ കോ-ഓർഡിനേറ്ററുമായ റവ.ഡോ. മാത്യു കോയിക്കര സിഎംഐ നേതൃത്വം നല്കും. കണ്‍വൻഷന്‍റെ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് അസോസിയേറ്റ് ജനറൽ കണ്‍വീനർ ഫാ. ജോർജ് മൈലാടൂർ അറിയിച്ചു.