+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളസമാജം വനിതാദിനാഘോഷം

ബംഗളൂരു: കേരളസമാജം വനിതാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കായംകുളം എംഎൽഎ പ്രതിഭ ഹരി ഉദ്ഘാടനം ചെയ്തു. കേരളസമ
കേരളസമാജം വനിതാദിനാഘോഷം
ബംഗളൂരു: കേരളസമാജം വനിതാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കായംകുളം എംഎൽഎ പ്രതിഭ ഹരി ഉദ്ഘാടനം ചെയ്തു. കേരളസമാജം വനിതാ വിഭാഗം രക്ഷാധികാരി രാധാ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭാംഗം മിലിൻ വർഗീസ, കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണൻ, കഐൻഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭൻ, ജനറൽ സെക്രട്ടറി റജികുമാർ, വനിതാവിഭാഗം കണ്‍വീനർ സീന മനോജ്, പോളിൻ തോമസ്, രാധാ നായർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു വിവിധ കലാപരിപാടികളും നടന്നു. ചിത്രരചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

ബംഗളൂരു: കേരളസമാജം കന്േ‍റാണ്‍മെന്‍റ് സോണിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ആർടി നഗർ കലാക്ഷേത്ര ഹാളിൽ നടന്ന സമ്മേളനം നീതി അയോഗ് അസിസ്റ്റന്‍റ് ഡയറക്ടർ ആര്യ ബാലൻ ഉദ്ഘാടനം ചെയ്തു. കേരളസമാജം വനിതാ വിഭാഗം രക്ഷാധികാരി രാധാ നായർ അധ്യക്ഷത വഹിച്ചു.

കേരളസമാജം കന്േ‍റാണ്‍മെന്‍റ്് ചെയർപേഴ്സണ്‍ രാധാ രാജഗോപാൽ, സോണ്‍ വനിതാവിഭാഗം വൈസ് ചെയർപേഴ്സണ്‍ ദിവ്യ മുരളി, രമ്യ ഹരികുമാർ, കണ്‍വീനർ രാഖി, ഷൈല ഡേവിഡ്, രമാ രവി, ലതാ സുബ്രഹ്മണ്യം, പത്മിനി സേതുമാധവൻ, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, എഴുത്തുകാരൻ വി. ഹർഷൻ തുടങ്ങിയവർ പ്രസംഗിച്ചു. ആഘോഷപരിപാടികളോടനുബന്ധിച്ച് കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച കലാപരിപാടികളും അത്താഴ വിരുന്നും നടന്നു.