+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരു അതിരൂപത റിട്രീറ്റ് സെന്‍ററിന് തറക്കല്ലിട്ടു

ബംഗളൂരു: ബംഗളൂരു അതിരൂപതയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഡിവൈൻ മേരി റിട്രീറ്റ് സെന്‍ററിന് ബംഗളൂരു അവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസ് തറക്കല്ലിട്ടു. കർണാടകയിലെ ആറു രൂപതാധ്യക്
ബംഗളൂരു അതിരൂപത റിട്രീറ്റ് സെന്‍ററിന് തറക്കല്ലിട്ടു
ബംഗളൂരു: ബംഗളൂരു അതിരൂപതയുടെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഡിവൈൻ മേരി റിട്രീറ്റ് സെന്‍ററിന് ബംഗളൂരു അവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസ് തറക്കല്ലിട്ടു. കർണാടകയിലെ ആറു രൂപതാധ്യക്ഷൻമാരും ശിലാസ്ഥാപനകർമത്തിൽ പങ്കെടുത്തു. തുടർന്ന് ആഘോഷമായ ദിവ്യബലിയും നടന്നു. ദിവ്യബലിമധ്യേ, മെത്രാഭിഷേകത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസിന് ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി ആശംസകളർപ്പിച്ചു. കർണാടകയ്ക്കായി ദൈവം നല്കിയ സമ്മാനമാണ് ഡോ. ബർണാഡ് മോറസ് എന്ന് മാർ ലോറൻസ് മുക്കുഴി അഭിപ്രായപ്പെട്ടു.

ബംഗളൂരൂ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസിന്‍റെയും (ബിസിസിആർഎസ്) അതിരൂപത സുവിശേഷ കമ്മീഷന്‍റെയും ഇടവകയുടെയും നേതൃത്വത്തിൽ ഏകദിന കണ്‍വൻഷനും സംഘടിപ്പിച്ചിരുന്നു. ലോഗോസ് റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ജോസ് വെട്ടിയാങ്കൽ, ബിസിസിആർഎസ് സ്പിരിച്വൽ ഡയറക്ടർ ഫാ. ജേക്കബ് ബ്രിട്ടോ, ഫാ. ഡോമിനിക് എന്നിവർ നേതൃത്വം നല്കി.