+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് ആറ് മെഡിക്കൽ കോളജുകൾ കൂടി

ബംഗളൂരു: കർണാടകയിൽ ആറു സർക്കാർ മെഡിക്കൽ കോളജുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആർ. പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. ബാഗൽകോട്ട്, ഹാവേരി, ചിത്രദുർഗ, തുമകുരു, ചിക്
സംസ്ഥാനത്ത് ആറ് മെഡിക്കൽ കോളജുകൾ കൂടി
ബംഗളൂരു: കർണാടകയിൽ ആറു സർക്കാർ മെഡിക്കൽ കോളജുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആർ. പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. ബാഗൽകോട്ട്, ഹാവേരി, ചിത്രദുർഗ, തുമകുരു, ചിക്കബല്ലാപുർ, യാദ്ഗിർ എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളജുകളെത്തുന്നത്. ഇതുകൂടാതെ ബംഗളൂരുവിലെ ബൗറിംഗ് ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി ഉയർത്താനുള്ള അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. തീരുമാനം ധനകാര്യമന്ത്രാലയത്തിന്‍റെ അനുമതി കാത്തിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തി നാലുവർഷം കൊണ്ട ് അനുവദിച്ച സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം 12 ആയി. ഉത്തരകന്നഡ, കൊപ്പൽ, കാലാബുരാഗി, ചാമരാജനഗർ, കുടക്, ഗദഗ് എന്നിവിടങ്ങളിലാണ് നേരത്തെ മെഡിക്കൽ കോളജുകൾ അനുവദിച്ചത്.