+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാന ബജറ്റ് മാർച്ച് 15ന്

ബംഗളൂരു: കർണാടക സംസ്ഥാന ബജറ്റ് മാർച്ച് 15ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും. 15 മുതൽ 28 വരെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം. ഈ സർക്കാരിന്‍റെ നാലാമത്തെയും സിദ്ധരാമയ്യയുടെ പന്ത്രണ്ട ാമത
സംസ്ഥാന ബജറ്റ് മാർച്ച് 15ന്
ബംഗളൂരു: കർണാടക സംസ്ഥാന ബജറ്റ് മാർച്ച് 15ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും. 15 മുതൽ 28 വരെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം. ഈ സർക്കാരിന്‍റെ നാലാമത്തെയും സിദ്ധരാമയ്യയുടെ പന്ത്രണ്ട ാമത്തെയും ബജറ്റാണിത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റിക്കാർഡും അദ്ദേഹം സ്വന്തമാക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേ, ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ബജറ്റിനെ നോക്കിക്കാണുന്നത്.

ജനപ്രിയ പ്രഖ്യാപനങ്ങൾക്കൊപ്പം കാർഷികകടങ്ങൾ എഴുതിത്തള്ളുന്നതിനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട ാകുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രാധാന്യം നല്കിയായിരിക്കും ബജറ്റ് തയാറാക്കുന്നത്. രണ്ടുലക്ഷം കോടി രൂപയുടെ ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 1.63 ലക്ഷം കോടിയായിരുന്നു.