+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവകദിനവും ഡയറക്ടറി പ്രകാശനവും 26ന്

ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ ഇടവകദിനാഘോഷവും ആദ്യഫലശേഖരണവും വിവിധ പരിപാടികളോടെ ഫെബ്രുവരി 26നു നടക്കും. രാവിലെ 8.15ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് എംഎസ്എഫ്എസ് സൗത്ത് വെസ്റ്റ് പ
ഇടവകദിനവും ഡയറക്ടറി പ്രകാശനവും 26ന്
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ ഇടവകദിനാഘോഷവും ആദ്യഫലശേഖരണവും വിവിധ പരിപാടികളോടെ ഫെബ്രുവരി 26നു നടക്കും. രാവിലെ 8.15ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് എംഎസ്എഫ്എസ് സൗത്ത് വെസ്റ്റ് പ്രൊവിൻഷ്യൽ ഫാ. ബെന്നി കൂട്ടനാൽ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. ലാലു തടത്തിലാങ്കൽ, ഫാ. ടോണി ഇരണ്യകുളത്തിൽ എന്നിവർ സഹകാർമികരായിരിക്കും.

തുടർന്ന് ഇടവകയിലെ വിവിധ വാർഡുകളുടെ നേതൃത്വത്തിൽ ഫുട്ബോൾ, വടംവലി മത്സരങ്ങളും കുട്ടികൾക്കായി പ്രത്യേക കായികപരിപാടികളും സ്നേഹവിരുന്നും നടക്കും. ഇടവകദിനാഘോഷങ്ങളുടെ ഭാഗമായി ഇടവകഡയറക്ടറിയുടെ പ്രകാശനവും നടക്കും.