+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുസ്തകപ്രകാശനവും ചർച്ചയും 26ന്

ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാരനായ ഡോ. ജോർജ് മരങ്ങോലിയുടെ പതിനെട്ടാമത് പുസ്തകമായ ’സാന്താക്ലോസ് മുതൽ ചാർലി ചാപ്ലിൻ വരെ’ എന്ന ലേഖനസമാ
പുസ്തകപ്രകാശനവും ചർച്ചയും 26ന്
ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളി എഴുത്തുകാരനായ ഡോ. ജോർജ് മരങ്ങോലിയുടെ പതിനെട്ടാമത് പുസ്തകമായ ’സാന്താക്ലോസ് മുതൽ ചാർലി ചാപ്ലിൻ വരെ’ എന്ന ലേഖനസമാഹാരം പ്രകാശനം ചെയ്യും.

ഞായർ രാവിലെ 11ന് ക്രൈസ്റ്റ് കോളജിനു സമീപമുള്ള ഹോട്ടൽ ഡേഷിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യപ്രവർത്തകയായ സെലിൻ കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം പുസ്തകത്തിന്‍റെ കോപ്പി ഫാ. സജി കളപ്പുരയ്ക്കലിനു നല്കി പ്രകാശനം നിർവഹിക്കും. തുടർന്നുള്ള പുസ്തകചർച്ചയിൽ ഡോ. മാത്യു മാന്പ്ര മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ പ്രസിഡന്‍റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ഡോ. മാത്യു മണിമല, ഡേവിസ് പുല്ലോക്കാരൻ, ഫ്രാൻസിസ് ആന്‍റണി, പ്രഫ. കെ.ജെ. ജോസഫ്, ഫിലിപ്പ് മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുക്കും.