+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉദ്യാനനഗരിയിൽ മധുരംപകർന്ന് മുന്തിരി-തണ്ണിമത്തൻ മേള

ബംഗളൂരു: ഉദ്യാനനഗരിക്ക് ഇനി മധുരമൂറുന്ന നാളുകൾ. ഹോപ്കോം ഒൗട്ട്ലെറ്റുകളിൽ ആരംഭിച്ച മുന്തിരി തണ്ണിമത്തൻ മേളയിൽ നിരവധി പേരാണ് എത്തുന്നത്. നഗരത്തിലെ 250 ഒൗട്ട് ലെറ്റുകളിലും 12 വാഹനങ്ങളിലുമായാണ് മേള നടക
ഉദ്യാനനഗരിയിൽ മധുരംപകർന്ന് മുന്തിരി-തണ്ണിമത്തൻ മേള
ബംഗളൂരു: ഉദ്യാനനഗരിക്ക് ഇനി മധുരമൂറുന്ന നാളുകൾ. ഹോപ്കോം ഒൗട്ട്ലെറ്റുകളിൽ ആരംഭിച്ച മുന്തിരി- തണ്ണിമത്തൻ മേളയിൽ നിരവധി പേരാണ് എത്തുന്നത്. നഗരത്തിലെ 250 ഒൗട്ട് ലെറ്റുകളിലും 12 വാഹനങ്ങളിലുമായാണ് മേള നടക്കുന്നത്. ഇന്ത്യൻ ബ്ലാക്ക് ഗ്ലോബ്, ബംഗളൂരു ബ്ലൂ, ദിൽക്കുഷ്, തോംസണ്‍ സീഡ്ലെസ്, ഫ്ളെയിം സീഡ്ലെസ്, കൃഷ്ണ ശരദ് തുടങ്ങി പതിനഞ്ചിലേറെ ഇനങ്ങളിലുള്ള മുന്തിരികളാണ് മേളയിലുള്ളത്. ബലാദവി, ഗദഗ്, കൊപ്പാൽ, ബാഗൽകോട്ട്്, വിജയപുര എന്നിവിടങ്ങളിലെ കർഷകരിൽ നിന്നു വാങ്ങിയ മുന്തിരികളാണ് വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്.

നംധരി, കിരണ്‍, സണ്‍ മെലണ്‍, ഹണിഡ്യൂ മെലണ്‍ തുടങ്ങിയ ഇനങ്ങളിലുള്ള തണ്ണിമത്തനുകളും മേളയിൽ വിൽപ്പനയ്ക്കുണ്ട്. മേളയുടെ ഭാഗമായി പത്തു ശതമാനം ഇളവിലാണ് ഹോപ്കോം ഒൗട്ട്ലെറ്റുകളിൽ മുന്തിരിയും തണ്ണിമത്തനും വിൽക്കുന്നത്. മേള രണ്ട ു മാസം നീണ്ടുനിൽക്കും.