+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

107 ന്യായവില കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി

മൈസൂരു: നഗരത്തിലെ 107 ന്യായവില കേന്ദ്രങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. 23 ഫോട്ടോബയോ കേന്ദ്രങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വ്യാജ റേഷൻ കൂപ്പണുകളുണ്ടാക്കി ക്രമക്കേട് നടത്തിയെന്ന് ആരോപിച
107 ന്യായവില കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി
മൈസൂരു: നഗരത്തിലെ 107 ന്യായവില കേന്ദ്രങ്ങളുടെ ലൈസൻസ് ജില്ലാ ഭരണകൂടം റദ്ദാക്കി. 23 ഫോട്ടോബയോ കേന്ദ്രങ്ങളുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വ്യാജ റേഷൻ കൂപ്പണുകളുണ്ടാക്കി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യ പൊതുവിതരണ വിഭാഗം സീനിയർ ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ. രാമേശ്വരപ്പയ്ക്ക് മൈസൂരു ഡപ്യൂട്ടി കമ്മീഷണർ ഡി. രണ്‍ദീപ് നിർദേശം നല്കി.

റേഷൻ പൊതുവിതരണ സ്ഥാപനങ്ങളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെ ന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 107 ന്യായവില കേന്ദ്രങ്ങൾ പ്രതിക്കൂട്ടിലായത്. ഇവർക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കുറ്റക്കാരെന്നു തെളിഞ്ഞാൽ ഇവയുടെ ഉടമകൾ ആറു മുതൽ ഏഴു മാസം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.