+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടവകദിനവും വാർഷികവും

ബംഗളൂരു: ദാസറഹള്ളി സെന്‍റ്് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ഇടവകദിനവും വാർഷികവും 26ന് രാവിലെ ഒന്പതു മുതൽ നടക്കും. രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ മുഖ്
ഇടവകദിനവും വാർഷികവും
ബംഗളൂരു: ദാസറഹള്ളി സെന്‍റ്് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ഇടവകദിനവും വാർഷികവും 26ന് രാവിലെ ഒന്പതു മുതൽ നടക്കും.

രാവിലെ 9.30ന് ആഘോഷമായ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. തോമസ് താന്നിയാനിക്കൽ സഹകാർമികനായിരിക്കും.11.30 മുതൽ യൂണിറ്റുകളുടെ കലാമത്സരങ്ങൾ.1.30ന് സ്നേഹവിരുന്ന്, മൂന്നിന് പൊതുയോഗത്തിൽ മാർ ആന്‍റണി കരിയിൽ അധ്യക്ഷത വഹിക്കും. ദാസറഹള്ളി എംഎൽഎ മുനിരാജ്, ബംഗളൂരു ക്ലരീഷൽ സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജേക്കബ് ആറക്കൽ, മത്തിക്കരെ ഫൊറോന വികാരി ഫാ. മാത്യു പനംകുഴി എന്നിവർ മുഖ്യാതിഥിയായിരിക്കും. തുടർന്ന് കലാപരിപാടികളും സമ്മാനദാനവും. പരിപാടികൾക്ക് വികാരി ഫാ. തോമസ് താന്നിയാനിക്കൽ, കൈക്കാരന്മാരായ എം.എം. ആന്‍റോ. എം.പി. ആന്‍റോ, സി.ജെ. ബാബു, പി.എം. ജോസി എന്നിവർ നേതൃത്വം നല്കും.