+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോമഷെട്ടിഹള്ളി ആറ്റുകാൽ പൊങ്കാല മാർച്ച് 11ന്

ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 11ന് രാവിലെ പത്തിന് നടക്കും. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല സമയം അനുസരിച്ചു നടക്കുന്ന സോമഷെട്ടിഹള്ളിയ
സോമഷെട്ടിഹള്ളി ആറ്റുകാൽ പൊങ്കാല മാർച്ച് 11ന്
ബംഗളൂരു: സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 11ന് രാവിലെ പത്തിന് നടക്കും. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല സമയം അനുസരിച്ചു നടക്കുന്ന സോമഷെട്ടിഹള്ളിയിലെ പൊങ്കാല, അവിടേക്കു നേരിട്ട് പോകാൻ പറ്റാത്തവർക്ക് ഉപകാരമാകും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു മഹാ അന്നദാനവും വിശേഷാൽ പൂജകളും നടക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട ്. പൊങ്കാലയ്ക്കാവശ്യമായ എല്ലാ ദ്രവ്യങ്ങളും ക്ഷേത്രത്തിൽ നിന്ന് കൂപ്പണ്‍ മുഖേന സ്വീകരിക്കാവുന്നതാണ്. മാർച്ച് പത്തിന് ഭക്തിഗാനസുധ, മഹാഗണപതിഹോമം, ഭഗവതി സേവ തുടങ്ങിയ പരിപാടികളും അരങ്ങേറും. കണ്‍വീനർ രാമചന്ദ്രൻ നായർ, ജോയിന്‍റ് കണ്‍വീനർമാരായ ഇ.ജയരാജ്, വിശ്വനാഥൻ പിള്ള, വിജയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകും. ബ്രഹ്മശ്രീ ദിലീപ് നന്പൂതിരി, കേശവൻ നന്പൂതിരി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. പൊങ്കാല മഹോത്സവത്തിന്‍റെ മുന്നോടിയായി നടന്ന ബാലാലയ പ്രതിഷ്ഠാ ദിനത്തിൽ വിവിധ പൂജകളും, മത്തിക്കരെ അയ്യപ്പ ഭജന മണ്ഡലി നടത്തിയ ഭജനയും ഉണ്ട ായിരുന്നു.
പൂജകൾ ബുക്ക് ചെയ്യുന്നതിനും കൂപ്പണുകൾക്കും വിളിക്കേണ്ട നന്പറുകൾ : 9844082061, 9880537919, 9845248892, 9845480079.