+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെയ്ക്ക് ഇൻ ഇന്ത്യ കോണ്‍ഫറൻസ്

ബംഗളൂരു: മെയ്ക്ക് ഇൻ ഇന്ത്യ കർണാടക കോണ്‍ഫറൻസ് 13, 14 തീയതികളിലായി ഹോട്ടൽ ലളിത് അശോകയിൽ നടക്കും. രാവിലെ 9.30ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷത
മെയ്ക്ക് ഇൻ ഇന്ത്യ കോണ്‍ഫറൻസ്
ബംഗളൂരു: മെയ്ക്ക് ഇൻ ഇന്ത്യ കർണാടക കോണ്‍ഫറൻസ് 13, 14 തീയതികളിലായി ഹോട്ടൽ ലളിത് അശോകയിൽ നടക്കും. രാവിലെ 9.30ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സുരേഷ് പ്രഭു, അനന്ത് കുമാർ, കർണാടക വ്യവസായമന്ത്രി ആർ.വി. ദേശ്പാണ്ഡെ തുടങ്ങിയവർ പങ്കെടുക്കും.

ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പത്തു സെഷനുകളായി നടക്കുന്ന പരിപാടിയിൽ ഒരു സെഷൻ മെയ്ക്ക് ഇൻ ഇന്ത്യ വിഷയത്തിലായിരിക്കും. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോണ്‍ഫറൻസിൽ പങ്കെടുക്കും.