ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉണ്ണിക്ക് ഒരു ഉടുപ്പ് എന്ന ആശയം ആവിഷ്കരിച്ച് വിജയിപ്പിച്ചു.
ക്രിസ്മസിനോടനുബന്ധിച്ച് മാതൃവേദി ഒരുക്കിയ കർമപദ്ധതിയുടെ ഭാഗമായി ഇടവകാംഗങ്ങളിൽ നിന്ന് പുതിയ ഉടുപ്പുകളും പുതപ്പും മറ്റും ശേഖരിച്ചാണ് വിതരണം ചെയ്തത്. ക്രിസ്മസിന് പുതിയ വസ്ത്രങ്ങൾ വാങ്ങുന്പോൾ അനാഥരായവർക്കു വേണ്ടിയും ഓരോ ജോഡി വസ്ത്രങ്ങൾ വാങ്ങുക എന്നതായിരുന്നു പദ്ധതി. കഴിഞ്ഞ വർഷവും മാതൃവേദി ഈ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു.
ഇത്തവണ ശേഖരിച്ച വസ്ത്രങ്ങൾ ലിറ്റിൽ സ്റ്റാർസ് ഇൻഫന്റ് ജീസസ് ഹോമിലെ എച്ച്ഐവി ബാധിതർക്കാണ് വിതരണം ചെയ്തത്. ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസിന്റെ നേതൃത്വത്തിൽ മാതൃവേദി അംഗങ്ങൾ കൊത്തന്നൂർ ഇൻഫന്റ് ജീസസ് ഹോമിൽ പോയി അന്തേവാസികൾക്കൊപ്പം ചിലവഴിക്കുകയും വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഇത്തരം കാരുണ്യപ്രവർത്തികൾ ഈ തലമുറയിലെ ജനങ്ങൾക്ക് മറ്റുള്ളവരുടെ വേദനകളും കഷ്ടപ്പാടുകളും മനസിലാക്കാൻ സഹായിക്കുമെന്ന് വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് പറഞ്ഞു.