ബംഗളൂരു: ധർമാരാം സെന്റ് തോമസ് ഫൊറോനയിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 10 മുതൽ 19 വരെ സംയുക്തമായി ആഘോഷിക്കും. പത്തിന് വൈകുന്നേരം 5.30 ന് ഇടവക വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ തിരുനാളിന് കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലി, സന്ദേശം, നൊവേന, നേർച്ചവിതരണം എന്നിവ ഉണ്ടായിരിക്കും. അന്നേദിവസം ഇടവകയിൽ മരണമടഞ്ഞവരുടെ ഓർമദിനമായും ആചരിക്കും.
18 വരെ വൈകുന്നേരം അഞ്ചിന് ജപമാലയും തുടർന്ന് ആഘോഷമായ ദിവ്യബലിയും, നൊവേനയും ഉണ്ടായിരിക്കും. റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ.സോനു ചാലപ്പാട്ട്, ഫാ.സജി കളപ്പുരയ്ക്കൽ, ഫാ.വർഗീസ് കടക്കേത്ത്, ഫാ. ജോർജ് മൈലാടൂർ, ഫാ.ജോജോ മഞ്ഞളി, ഫാ.സജി പരിയപ്പനാൽ, ഫാ.വിജു പൈനാടത്ത്, ഫാ. ബെന്നി ആലുങ്കൽകാരോട്ട്, ഫാ. ജെസ്റ്റിൻ പുന്നശേരി, ഫാ.മാത്യു കോയിക്കര എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നല്കും.18ന് രാവിലെ 6.10 ന്റെ ദിവ്യബലിക്കുശേഷം വിവിധ വാർഡുകളിലേക്കുള്ള അന്പ് എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം അഞ്ചിന് ദിവ്യബലിക്കുശേഷം ഇടവകയുടെ വൃദ്ധസദനമായ കൃപാലയയിൽനിന്ന് ദേവാലയത്തിലേക്ക് 6.30 ന് ആഘോഷമായ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസമായ 19ന് രാവിലെ ഒന്പതിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോണ് കണ്ടംകാരി മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജിപ്സണ് എടപ്പുളവൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും പാരിഷ് ഹാളിൽ ഇടവകാംഗങ്ങൾ ഒരുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. കേരളഭക്ഷണങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
ദേവാലയത്തിൽ അന്പ് എഴുന്നെള്ളിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും. വൈകുന്നേരം 5.30 ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മോണ്. എസ്. ജയനാഥൻ മുഖ്യാതിഥിയും, ധർമാരാം റെക്ടർ റവ.ഡോ. തോമസ് ഐക്കര സിഎംഐ, കർണാടക ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡി, ബിബിഎംപി കോർപറേറ്റർ ജി. മഞ്ജുനാഥ്, സെന്റ് തോമസ് ഇടവക രക്ഷാധികാരി ടോണി വിൻസന്റ് എന്നിവരും പങ്കെടുക്കും. ആറിന് സാന്തോം കലാവേദി ഒരുക്കുന്ന മ്യൂസിക് ആൻഡ് ഡാൻസ് പരിപാടിയും രാത്രി ഏഴിന് സുരാജ് വെഞ്ഞാറമൂട് ആൻഡ് ടീമിന്റെ കോമഡി ഷോയും അരങ്ങേറും.