ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ഇടവകദിനവും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഭക്തസംഘടനയുടെ വാർഷികവും സംയുക്തമായി ആഘോഷിച്ചു.
ജനുവരി 28ന് വൈകുന്നേരം ഏഴിന് ഇടവക ദിനാഘോഷം തേജസ് വിദ്യാപീഠ് ഡീൻ റവ.ഡോ. സിബിച്ചൻ എംഎസ്എഫ്എസ് ഉദ്ഘാടനം ചെയ്തു. സ്വർഗറാണി വിസിറ്റേഷൻ കോണ്‍വന്റ് സുപ്പീരിയർ സിസ്റ്റർ ആൻമേരി എസ്വിഎം അധ്യക്ഷത വഹിച്ചു. വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, ഫാ. ജോയ്സ് നന്ദികുന്നേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സണ്‍ഡേ സ്കൂൾ, പിതൃവേദി, മാതൃവേദി, യംഗ് കപ്പിൾസ് അപ്പസ്തോലേറ്റ് എന്നീ സംഘടനകളുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഭക്തസംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
29ന് രാവിലെ നടന്ന തിരുനാൾ ദിവ്യബലിക്കും ലദീഞ്ഞിനും കോട്ടയം അതിരൂപതാ പാസ്റ്ററൽ സെന്റർ ബംഗളൂരു പ്രോകുറേറ്റർ ഫാ. ജോയ്സ് നന്ദികുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം മാർ ജോസഫ് പട്ടാരശേരിയിൽ ഇടവകാംഗങ്ങൾക്ക് സന്ദേശം നല്കി.