+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോളിബോൾ ടൂർണമെന്‍റ്: സെന്‍റ് തോമസ് ചർച്ച് വിജയികൾ

ബംഗളൂരു: മാണ്ഡ്യരൂപതയിൽ നടന്ന വോൾഇ ഇന്‍റർ പാരീഷ് വോളിബോൾ ടൂർണമെന്‍റിൽ ധർമാരാം സെന്‍റ് തോമസ് ചർച്ച് വിജയികളായി. കർമ്മലരാം സെന്‍റ് മേരീസ് ടീമിനാണ് രണ്ട ാം സ്ഥാനം. ധർമ്മാരാം സെന്‍റ് തോമസ് ഇടവകയുടെ
വോളിബോൾ ടൂർണമെന്‍റ്: സെന്‍റ് തോമസ് ചർച്ച് വിജയികൾ
ബംഗളൂരു: മാണ്ഡ്യരൂപതയിൽ നടന്ന വോൾ-ഇ ഇന്‍റർ പാരീഷ് വോളിബോൾ ടൂർണമെന്‍റിൽ ധർമാരാം സെന്‍റ് തോമസ് ചർച്ച് വിജയികളായി. കർമ്മലരാം സെന്‍റ് മേരീസ് ടീമിനാണ് രണ്ട ാം സ്ഥാനം. ധർമ്മാരാം സെന്‍റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ട ിൽ നടന്ന ടൂർണമെന്‍റിൽ പത്തോളം ടീമുകൾ പങ്കെടുത്തു. രാവിലെ ഒന്പതിന് ആരംഭിച്ച മത്സരം മാണ്ഡ്യരൂപതയുടെ നവാഭിഷ്ക്തനായ ഫാ. സിജു നെല്ലാനിക്കാട്ട് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ മാണ്ഡ്യ രൂപത ഫാമിലി അപ്പസ്റ്റോലിക് മിനിസ്ട്രി ഡയറക്ടർ ഫാ.ബെന്നി തറക്കുന്നേൽ വിതരണം ചെയ്തു. സെന്‍റ് തോമസ് യൂത്ത് ഡയറക്ടർ ഫാ. ജസ്റ്റിൻ മണ്ണിനേഴത്ത് നന്ദി പറഞ്ഞു.