+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് കേരളാ മോഡൽ നീര പദ്ധതി

ബംഗളൂരു: നീരയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തെ മാതൃകയാക്കാൻ കർണാടക. നീര വിപണനം ലക്ഷ്യമിട്ടുള്ള വൻ പദ്ധതി സർക്കാർ തയാറാക്കിവരികയാണ്. ഇതിനായി സർക്കാർ എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്ത
സംസ്ഥാനത്ത് കേരളാ മോഡൽ നീര പദ്ധതി
ബംഗളൂരു: നീരയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തെ മാതൃകയാക്കാൻ കർണാടക. നീര വിപണനം ലക്ഷ്യമിട്ടുള്ള വൻ പദ്ധതി സർക്കാർ തയാറാക്കിവരികയാണ്. ഇതിനായി സർക്കാർ എക്സൈസ് നിയമത്തിൽ ഭേദഗതി വരുത്തി ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകഴിഞ്ഞു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർത്തിരുന്നു.

ഒരു തെങ്ങിൽ നിന്ന് കർഷകന് 1,000 രൂപ മുതൽ 2,000 രൂപ വരെ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ 4,500 കോടി രൂപയുടെ വാർഷിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നോട്ട് പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തെ കാർഷികമേഖലയിലുണ്ട ായ തളർച്ചയെ നീര പദ്ധതിയിലൂടെ മറികടക്കുകയെന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.