+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടക ആർടിസി 115 കോടി ലാഭത്തിൽ

ബംഗളൂരു: കർണാടക ആർടിസി കഴിഞ്ഞ വർഷം 114.95 കോടി രൂപയുടെ ലാഭം സ്വന്തമാക്കിയതായി ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു. അതേസമയം, നോട്ട് അസാധുവാക്കലിന്റെ ഫലമായി അമ്പതു കോടിയോളം രൂപ ലാഭത്തിൽ കുറവ് വന്നതായും
കർണാടക ആർടിസി 115 കോടി ലാഭത്തിൽ
ബംഗളൂരു: കർണാടക ആർടിസി കഴിഞ്ഞ വർഷം 114.95 കോടി രൂപയുടെ ലാഭം സ്വന്തമാക്കിയതായി ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി അറിയിച്ചു. അതേസമയം, നോട്ട് അസാധുവാക്കലിന്റെ ഫലമായി അമ്പതു കോടിയോളം രൂപ ലാഭത്തിൽ കുറവ് വന്നതായും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഭാഗത്തു നിന്നു ലഭിച്ച മികച്ച സഹകരണമാണ് നേട്ടത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകൾ തിരഞ്ഞെടുത്തതും സഹായകമായി.

ബിഎംടിസിയും ലാഭത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 11 കോടി രൂപയാണ് ബിഎംടിസിയുടെ ലാഭം രേഖപ്പെടുത്തിയത്. ലാഭകരമായ റൂട്ടുകൾ കൂടിയതും നഷ്‌ടത്തിലായ റൂട്ടുകളിലെ ബസുകളുടെ എണ്ണം കുറച്ചതുമെല്ലാം ബിഎംടിസിക്കു സഹായമായി. കഴിഞ്ഞ വർഷം ബിഎംടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തിയിരുന്നെങ്കിലും ലാഭത്തെ അത് ബാധിച്ചില്ല.