+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കവിസവിധം പരിപാടി സംഘടിപ്പിച്ചു

ബംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ’കവിസവിധം’ പരിപാടി ഇന്നലെ വൈകുന്നേരം നാലിന് ദൊഡ്ഡബൊമ്മസാന്ദ്ര കെഎൻഇ കോളജിൽ നടന്നു. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. ’ബഹുസ്വരതയുടെ കാലം, കവിതയിലും ജീവിതത്ത
കവിസവിധം പരിപാടി സംഘടിപ്പിച്ചു
ബംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ’കവിസവിധം’ പരിപാടി ഇന്നലെ വൈകുന്നേരം നാലിന് ദൊഡ്ഡബൊമ്മസാന്ദ്ര കെഎൻഇ കോളജിൽ നടന്നു. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. ’ബഹുസ്വരതയുടെ കാലം, കവിതയിലും ജീവിതത്തിലും’ എന്ന വിഷയത്തിൽ കവി പി.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജീവിതവും അറിവനുഭവവും ഏകസ്വരത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അമിതാധികാര പ്രവണതകളുടെ കാലത്ത് അരികുകളെ മുഖ്യധാരയുടെ വാങ്മയമാക്കുകയാണ് വർത്തമാനകാല കവിതയുടെ ധർമമെന്ന് ശാന്തകുമാർ അഭിപ്രായപ്പെട്ടു.

തുടർന്ന് പി.പി. രാമചന്ദ്രന്റെ കാവ്യലോകം സുദേവ് പുത്തൻചിറ അവലോകനം ചെയ്തു. ശ്വേത സുരേഷ്, രമാപ്രസന്ന പിഷാരടി, ഷാജി കൊട്ടാരക്കര, ടി.എ. ജയരാമൻ എന്നിവർ കാവ്യാലാപനം നടത്തി. കെ.ആർ. കിഷോർ, ആർ.വി ആചാരി, ഡെന്നീസ് പോൾ, സുനിൽ നമ്പു, സി.ഡി. തോമസ്, എ.എ. മജീദ്, വി.എൻ.എസ് കാലടി, പി.എ രവീന്ദ്രൻ, സി. കുഞ്ഞപ്പൻ, അൻവർ മുത്തിലത്ത്, പി.വി.എൻ രവീന്ദ്രൻ, ഐബിൻ കട്ടപ്പന എന്നിവർ പ്രസംഗിച്ചു.