+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടകയിൽ കർഷക ആത്മഹത്യയിൽ വർധന

ബംഗളൂരു: സംസ്‌ഥാനത്ത് കർഷക ആത്മഹത്യ വർധിച്ചതായി പുതിയ റിപ്പോർട്ടുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 801 കർഷക ആത്മഹത്യകളാണ് കഴിഞ്ഞ വർഷമുണ്ടായത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് അനുസരിച്ച് 20
കർണാടകയിൽ കർഷക ആത്മഹത്യയിൽ വർധന
ബംഗളൂരു: സംസ്‌ഥാനത്ത് കർഷക ആത്മഹത്യ വർധിച്ചതായി പുതിയ റിപ്പോർട്ടുകൾ. മുൻവർഷത്തെ അപേക്ഷിച്ച് 801 കർഷക ആത്മഹത്യകളാണ് കഴിഞ്ഞ വർഷമുണ്ടായത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്ക് അനുസരിച്ച് 2015ൽ സംസ്‌ഥാനത്ത് 1569 കർഷകരാണ് ജീവനൊടുക്കിയത്. അതേസമയം, 2014ൽ ഇത് 768 ആയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കർഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. കാർഷിക ആവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതും വരൾച്ച മൂലം കൃഷിനാശം സംഭവിച്ചതും കർഷകരെ പ്രതിസന്ധിയിലേക്കു നയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന രണ്ടാമത്തെ സംസ്‌ഥാനമാണ് കർണാടക. മഹാരാഷ്ര്‌ടയാണ് ഈ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. 2015ൽ മാത്രം 4291 പേരാണ് മഹാരാഷ്ര്‌ടയിൽ ജീവനൊടുക്കിയത്. 2014ൽ ഇത് 4004 ആയിരുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കർഷക ആത്മഹത്യകൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്. 2014ൽ കേരളത്തിൽ 807 ആത്മഹത്യകളാണുണ്ടായത്. എന്നാൽ, 2015 ആയപ്പോഴേക്കും ഇത് 210 ആയി കുറഞ്ഞു.

ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്ന നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു രണ്ടാം സ്‌ഥാനത്താണ്. 2015ൽ 1855 പേരാണ് ആത്മഹത്യ ചെയ്തത്. 2274 ആത്മഹത്യകളുമായി ചെന്നൈയാണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്ത്. മൂന്നാം സ്‌ഥാനത്തുള്ള ഡൽഹിയിൽ 1553 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്.