+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിസ്മയമായി ക്രിസ്മസ് ഗ്രാമം

ബംഗളൂരു: ക്രിസ്മസിനോട് അനുബന്ധിച്ച് ഹുള്ളഹള്ളി ക്രൈസ്റ്റ് നഗർ ക്രൈസ്റ്റ് ദ കിംഗ് ദേവാലയത്തിൽ ഒരുക്കിയ ക്രിസ്മസ് ഗ്രാമം ശ്രദ്ധേയമായി. ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം അഞ്ചിന് സംഗീതവിരുന്ന്, ക്രിസ്മസ് ഗ്രാ
വിസ്മയമായി ക്രിസ്മസ് ഗ്രാമം
ബംഗളൂരു: ക്രിസ്മസിനോട് അനുബന്ധിച്ച് ഹുള്ളഹള്ളി ക്രൈസ്റ്റ് നഗർ ക്രൈസ്റ്റ് ദ കിംഗ് ദേവാലയത്തിൽ ഒരുക്കിയ ക്രിസ്മസ് ഗ്രാമം ശ്രദ്ധേയമായി. ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം അഞ്ചിന് സംഗീതവിരുന്ന്, ക്രിസ്മസ് ഗ്രാമം, മ്യൂസിക്കൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയവയാണ് പ്രത്യേകമായി അണിയിച്ചൊരുക്കിയത്. 40 അടി ഉയരമുള്ള സാന്താക്ലോസിനെയും ക്രിസ്മസ് ഗ്രാമത്തിൽ ഒരുക്കിയിരുന്നു. ഒരേക്കർ സ്‌ഥലത്ത് ഒരുക്കിയ ഈ ഗ്രാമത്തിന് ഏകദേശം മൂന്നു ലക്ഷം രൂപയാണ് ചെലവ്. നൂറിലധികം ആളുകളും കലാകാരന്മാരും കലാകാരികളും പങ്കെടുത്തസംഗീത,ദൃശ്യവിരുന്ന് വികാരി ഫാ. ബെന്നി പെങ്ങിപ്പമ്പിൽ സിഎംഐയാണ് സംവിധാനം ചെയ്തത്. സഹവികാരി ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ സഹസംവിധാനവും അനീഷ് സെബാസ്റ്റ്യൻ ജനറൽ കോ–ഓർഡിനേഷനും നിർവഹിച്ചു.