+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

11,000 പോലീസുകാർക്ക് സ്‌ഥാനക്കയറ്റം നല്കും

ബംഗളൂരു: സംസ്‌ഥാനത്തെ 11,212 പോലീസ് ഉദ്യോഗസ്‌ഥർക്ക് ഈമാസം സ്‌ഥാനക്കയറ്റം നല്കും. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ പത്തു വർഷത്തിലൊരിക്കൽ എല്ലാവർക്കും പ്രമോഷൻ ലഭിക്കുന്ന രീ
11,000 പോലീസുകാർക്ക് സ്‌ഥാനക്കയറ്റം നല്കും
ബംഗളൂരു: സംസ്‌ഥാനത്തെ 11,212 പോലീസ് ഉദ്യോഗസ്‌ഥർക്ക് ഈമാസം സ്‌ഥാനക്കയറ്റം നല്കും. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ പത്തു വർഷത്തിലൊരിക്കൽ എല്ലാവർക്കും പ്രമോഷൻ ലഭിക്കുന്ന രീതി നടപ്പാക്കും. ഈമാസം മുതൽ ശമ്പളത്തിൽ 2,400 രൂപയുടെ വർധനവുമുണ്ടാകും. പോലീസുകാർക്കായി നിർമിക്കുന്ന 11,000 വീടുകളുടെ പ്രവൃത്തി ഉടൻ പൂർത്തിയാകും. കൂടാതെ പോലീസുകാർക്കിടയിൽ ആത്മഹത്യാപ്രവണത കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ കൗൺസിലിംഗ് നല്കുന്നതിനായി 65 മനോരോഗ വിദഗ്ധരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.