+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്തെ മൂന്നാമത് സബർമതി ആശ്രമം മൈസൂരുവിൽ

മൈസൂരു: അഹമ്മദാബാദിനും ഡൽഹിക്കും പിന്നാലെ മൈസൂരുവിലും സബർമതി ആശ്രമം നിർമിക്കുന്നു. മാനസഗംഗോത്രിയിലെ ഗാന്ധിഭവനു സമീപമാണ് അഹമ്മദാബാദ് മാതൃകയിൽ ആശ്രമം ഒരുങ്ങുന്നത്. ആശ്രമത്തിന്റെ ഉദ്ഘാടനം ഈമാസം ഒമ്പതിന്
രാജ്യത്തെ മൂന്നാമത് സബർമതി ആശ്രമം മൈസൂരുവിൽ
മൈസൂരു: അഹമ്മദാബാദിനും ഡൽഹിക്കും പിന്നാലെ മൈസൂരുവിലും സബർമതി ആശ്രമം നിർമിക്കുന്നു. മാനസഗംഗോത്രിയിലെ ഗാന്ധിഭവനു സമീപമാണ് അഹമ്മദാബാദ് മാതൃകയിൽ ആശ്രമം ഒരുങ്ങുന്നത്. ആശ്രമത്തിന്റെ ഉദ്ഘാടനം ഈമാസം ഒമ്പതിന് മൈസൂരു സർവകലാശാല വൈസ് ചാൻസലർ കെ.എസ്. രംഗപ്പ നിർവഹിക്കും.

അരക്കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന ആശ്രമത്തിന് മൈസൂരു സർവകലാശാലയാണ് സാമ്പത്തികസഹായം നല്കുന്നത്. ഗാന്ധിജിയുടെയും കസ്തൂർബയുടെയും പേരിലുള്ള മുറികൾ, പ്രാർഥനാമുറി എന്നിവയും ഗാന്ധി മ്യൂസിയവും ആശ്രമത്തിലുണ്ടാകും.