+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്താരാഷ്ട്ര പാവക്കൂത്ത് മേള നാലു മുതൽ

ബംഗളൂരു: മൂന്നാമത് അന്താരാഷ്ര്‌ട പാവക്കൂത്ത് മേളയ്ക്ക് ഈമാസം നാലിന് ബംഗളൂരുവിൽ തുടക്കമാകും. ജയനഗർ എയ്ത് ബ്ലോക്കിലെ ജെഎസ്എസ് ഓഡിറ്റോറിയത്തിൽ പ്രമുഖ പാവക്കൂത്ത് തീയറ്റർ ട്രൂപ്പായ ദാട്ടുവാണ് പരിപാടി സംഘട
അന്താരാഷ്ട്ര പാവക്കൂത്ത് മേള നാലു മുതൽ
ബംഗളൂരു: മൂന്നാമത് അന്താരാഷ്ര്‌ട പാവക്കൂത്ത് മേളയ്ക്ക് ഈമാസം നാലിന് ബംഗളൂരുവിൽ തുടക്കമാകും. ജയനഗർ എയ്ത് ബ്ലോക്കിലെ ജെഎസ്എസ് ഓഡിറ്റോറിയത്തിൽ പ്രമുഖ പാവക്കൂത്ത് തീയറ്റർ ട്രൂപ്പായ ദാട്ടുവാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നും ശ്രീലങ്ക, ചെക് റിപ്പബ്ലിക്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. വിസ്മൃതിയിലാണ്ടുപോയ പാവക്കൂത്തിനെക്കുറിച്ചുള്ള അറിവുകളും സാങ്കേതികവിദ്യകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് ദാട്ടു ഡയറക്ടർ അനുപമ ഹൊസക്കരെ അറിയിച്ചു.