+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരോൾ പാടി, അണിഞ്ഞൊരുങ്ങി ഉദ്യാനനഗരി

ബംഗളൂരു: പുൽക്കൂട്ടിൽ പിറന്ന രക്ഷകനെ വരവേറ്റ് ഉദ്യാനനഗരിയും. ദിവസങ്ങളായി ക്രിസ്മസിനായുള്ള ഒരുക്കത്തിലായിരുന്നു നഗരവും നഗരവാസികളും. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയ
കരോൾ പാടി, അണിഞ്ഞൊരുങ്ങി ഉദ്യാനനഗരി
ബംഗളൂരു: പുൽക്കൂട്ടിൽ പിറന്ന രക്ഷകനെ വരവേറ്റ് ഉദ്യാനനഗരിയും. ദിവസങ്ങളായി ക്രിസ്മസിനായുള്ള ഒരുക്കത്തിലായിരുന്നു നഗരവും നഗരവാസികളും. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ഉത്സവത്തെ അവർ വരവേറ്റു. കരോൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കി. നോട്ടുപ്രതിസന്ധിയിൽ വലഞ്ഞെങ്കിലും ബംഗളൂരു നഗരത്തിൽ ക്രിസ്മസ് വിപണി സജീവമായിരുന്നു. ബേക്കറികളും അലങ്കാരവസ്തുക്കൾ വിൽക്കുന്ന സ്‌ഥാപനങ്ങളിലും ശരാശരി തിരക്ക് അനുഭവപ്പെട്ടു. വ്യത്യസ്തമായ നക്ഷത്രങ്ങളും ബൾബുകളും അലങ്കാരവസ്തുക്കളും രുചിവൈവിധ്യമാർന്ന കേക്കുകളുമായാണ് വ്യാപാരികൾ ക്രിസ്മസിനെ സ്വാഗതം ചെയ്തത്. ദേവാലയങ്ങളിൽ ഇന്നലെ രാത്രി മുതൽ പിറവിത്തിരുനാൾ തിരുക്കർമങ്ങൾ ആരംഭിച്ചു. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും ദേവാലയങ്ങളിൽ നടന്നു.