+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിസ്മസ് ഘോഷയാത്ര

ബംഗളൂരു: ഉദ്യാനനഗരിയിൽ വിസ്മയക്കാഴ്ചയായി ക്രിസ്മസ് ഘോഷയാത്ര. കഗദാസപുര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 17ന് രാത്രി ബംഗളൂരു നഗരത്തിൽ നടത്തിയ വമ്പൻ ഘോഷയാത്രയിൽ ഉണ്ണീശോയ്ക്കും മാതാവിനും യൗസേപ്
ക്രിസ്മസ് ഘോഷയാത്ര
ബംഗളൂരു: ഉദ്യാനനഗരിയിൽ വിസ്മയക്കാഴ്ചയായി ക്രിസ്മസ് ഘോഷയാത്ര. കഗദാസപുര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 17ന് രാത്രി ബംഗളൂരു നഗരത്തിൽ നടത്തിയ വമ്പൻ ഘോഷയാത്രയിൽ ഉണ്ണീശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊപ്പം 50 സാന്താമാരും 50 മാലാഖാമാരും നൂറോളം ആട്ടിടയന്മാരും രാജാക്കന്മാരും രാജ്‌ഞികളും ഇരുന്നൂറോളം നക്ഷത്രങ്ങളും മൂന്നൂറിലേറെ സമ്മാനപ്പൊതികൾ തൂക്കിയ ക്രിസ്മസ് ട്രീ അടങ്ങിയ ക്രിസ്മസ് രഥവും വ്യത്യസ്തമായ കാഴ്ചയായി. ഘോഷയാത്രയിൽ ആറു ഭാഷകളിൽ കരോൾ ഗാനങ്ങൾ ആലപിച്ചു.

മാണ്ഡ്യ രൂപതാ ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി സിഎംഐ ഫ്ളാഗ്ഓഫ് ചെയ്ത ഘോഷയാത്രയുടെ സമാപനചടങ്ങിൽ കെആർ പുരം എംഎൽഎ ബസവരാജു മുഖ്യാതിഥിയായിരുന്നു. വികാരി ഫാ. ഡേവിസ് പാണാടൻ സിഎംഐ, എം.ജെ. വിൽസൺ, ടി.ടി. പോൾ, പി.കെ. ജോർജ്, റോണി ആന്റണി എന്നിവർ നേതൃത്വം നല്കി.