+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുവത്സരത്തിൽ ബാറുകൾക്ക് പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കാൻ അനുമതി

ബംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് നഗരത്തിലെ ബാറുകൾക്ക് പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്കി. സാധാരണ ദിവസങ്ങളിൽ ഒരു മണി വരെയാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന
പുതുവത്സരത്തിൽ ബാറുകൾക്ക് പുലർച്ചെ  രണ്ടുവരെ പ്രവർത്തിക്കാൻ അനുമതി
ബംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് നഗരത്തിലെ ബാറുകൾക്ക് പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്കി. സാധാരണ ദിവസങ്ങളിൽ ഒരു മണി വരെയാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്. പുതുവർഷദിനത്തിലെ തിരക്ക് കണക്കിലെടുത്ത് സമയം നീട്ടാൻ അനുമതി നല്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാറുടമകൾ സിറ്റി പോലീസിന് അപേക്ഷ നല്കിയിരുന്നു. അതേസമയം, സമയം നീട്ടുന്ന സാഹചര്യത്തിൽ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബാറുടമകൾക്ക് പോലീസ് നിർദേശം നല്കിയിട്ടുണ്ട്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പോലീസ് നിരീക്ഷണം ശക്‌തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നഗരത്തിൽ 1,300 ഓളം ബാറുകളും പബുകളുമാണ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ബാറുകളിലും പബുകളിലും ഡിജെ പാർട്ടി നടത്തുന്നതിനുമുമ്പ് അനുമതി വാങ്ങണമെന്നും അഡീഷണൽ കമ്മീഷണർ കെ.എസ്.ആർ. ചരൺ റെഡ്ഡി അറിയിച്ചു.