മുൻപിൽ പോയ ലോറിയിൽ നിന്നും തെറിച്ചു വീണ വലിയ ഐസ് കക്ഷണം പിന്നാലെ വന്ന കാറിൽ വീണുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വാർവിക്ഷെയറിലാണ് സംഭവം. നഴ്സായ ജോലി ചെയ്യുന്ന ലോറ സ്മിത്തിനാണ് ഈ ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവരുടെ കാറിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് വലിയ ഐസ് കക്ഷണം വന്ന് പതിച്ചത്.
ഭയന്ന് പോയെങ്കിലും കാറിന്റെ നിയന്ത്രണം വീണ്ടെടുക്കുവാൻ ലോറയ്ക്കായി. കാറിൽ സ്ഥാപിച്ച ഡാഷ്കാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. അപകടത്തിൽ ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോറിയിൽ നിന്നും തെറിച്ചു വീണ ഐസ് കക്ഷണം കാറിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യം
02:13 PM Dec 23, 2019 | Deepika.com