+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അംഗീകാരത്തിളക്കത്തില്‍ സ്റ്റാർട്ടപ്പ് മിഷൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ൻ (കെ​​​​എ​​​​സ്‌​​​​യു​​​​എം) ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പ​​​​ബ്ലി​​​​ക്ക് ബി​​​​സി​​​​ന
അംഗീകാരത്തിളക്കത്തില്‍ സ്റ്റാർട്ടപ്പ് മിഷൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ൻ (കെ​​​​എ​​​​സ്‌​​​​യു​​​​എം) ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പ​​​​ബ്ലി​​​​ക്ക് ബി​​​​സി​​​​ന​​​​സ് ഇ​​​​ൻ​​​​കു​​​​ബേ​​​​റ്റ​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റ​​​​ത്തെ കു​​​​റി​​​​ച്ച് 2021-22 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ യു​​​​ബി​​​​ഐ ഗ്ലോ​​​​ബ​​​​ൽ ന​​​​ട​​​​ത്തി​​​​യ വേ​​​​ൾ​​​​ഡ് ബെ​​​​ഞ്ച്മാ​​​​ർ​​​​ക്ക് പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​അം​​​​ഗീ​​​​കാ​​​​രം.

ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ ഗെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ക ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലാ​​​​ണ് യു​​​​ബി​​​​ഐ ഗ്ലോ​​​​ബ​​​​ൽ വേ​​​​ൾ​​​​ഡ് റാ​​​​ങ്കിം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഐ​​​​ടി സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​ഖേ​​​​ൽ​​​​ക്ക​​​​ർ, കെ​​​​എ​​​​സ്‌​​​​യു​​​​എം സി​​​​ഇ​​​​ഒ അ​​​​നൂ​​​​പ് അം​​​​ബി​​​​ക എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് പു​​​​ര​​​​സ്കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ഡാ​​​​റ്റാ​​​​ധി​​​​ഷ്ഠി​​​​ത സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്നും ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ, ക്ല​​​​യ​​​​ന്‍റ് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കും പ്രാ​​​​ദേ​​​​ശി​​​​ക സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഇ​​​​ക്കോ​​​​സി​​​​സ്റ്റ​​​​ത്തി​​​​നു​​​​മു​​​​ള്ള മൂ​​​​ല്യം, ഇ​​​​ൻ​​​​കു​​​​ബേ​​​​റ്റ​​​​ർ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള ആ​​​​ക​​​​ർ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കെ​​​​എ​​​​സ്‌​​​​യു​​​​എ​​​​മ്മി​​​​നെ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നു യു​​​​ബി​​​​ഐ ഗ്ലോ​​​​ബ​​​​ലി​​​​ലെ റി​​​​സ​​​​ർ​​​​ച്ച് മേ​​​​ധാ​​​​വി ജോ​​​​ഷ്വ സോ​​​​വ പ​​​​റ​​​​ഞ്ഞു.

സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വി​​​​വി​​​​ധ വെ​​​​ർ​​​​ച്വ​​​​ൽ ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ, എ​​​​ഫ്എ​​​​ഫ്എ​​​​സ് (ഫെ​​​​യി​​​​ൽ ഫാ​​​​സ്റ്റ് ഓ​​​​ർ സ​​​​ക്സീ​​​​ഡ്) പ്രോ​​​​ഗ്രാം, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന ഫി​​​​സി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​കു​​​​ബേ​​​​ഷ​​​​ൻ പി​​​​ന്തു​​​​ണ, ചി​​​​ട്ട​​​​യാ​​​​യ ഫ​​​​ണ്ടിം​​​​ഗ് സം​​​​വി​​​​ധാ​​​​നം, ആ​​​​ശ​​​​യ​​​​വു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന സം​​​​രം​​​​ഭ​​​​ക​​​​ന് ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കി ഉ​​​​ത്പ​​​​ന്ന നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള സൂ​​​​പ്പ​​​​ർ ഫാ​​​​ബ് ലാ​​​​ബ്, ആ​​​​ശ​​​​യ​​​​രൂ​​​​പീ​​​​ക​​​​ര​​​​ണം മു​​​​ത​​​​ൽ വി​​​​പ​​​​ണി വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന ഗ്രാന്‍റുക​​​​ൾ, വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ്, ടെ​​​​ക് ഉ​​​​ച്ച​​​​കോ​​​​ടി​​​​ക​​​​ളി​​​​ൽ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക വ​​​​ഴി വി​​​​ദേ​​​​ശ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ന്‍റെ ഫോ​​​​റി​​​​ൻ ഡെ​​​​ലി​​​​ഗേ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് കെ​​​​എ​​​​സ്‌​​​​യു​​​​എ​​​​മ്മി​​​​നെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

സ്വീ​​​​ഡ​​​​നി​​​​ലെ സ്റ്റോ​​​​ക്ക്ഹോ​​​​മി​​​​ൽ 2013ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ യു​​​​ബി​​​​ഐ ഗ്ലോ​​​​ബ​​​​ൽ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യും ഇന്‍ററാ​​​​ക്ടീ​​​​വ് ലേ​​​​ണിം​​​​ഗ് ക​​​​മ്യൂ​​​​ണി​​​​റ്റി​​​​യു​​​​മാ​​​​ണ്.2019​​ൽ ​​യു​​​​ബി​​​​ഐ ഗ്ലോ​​​​ബ​​​​ൽ കെ​​​​എ​​​​സ്‌​​​​യു​​​​എ​​​​മ്മി​​​​നെ ലോ​​​​ക​​​​ത്തെ ഒ​​​​ന്നാം ന​​​​ന്പ​​​​ർ പൊ​​​​തു ബി​​​​സി​​​​ന​​​​സ് ആ​​​​ക്സി​​​​ല​​​​റേ​​​​റ്റ​​​​റാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.