+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹീ​റോ മോ​ട്ടോ​ര്‍ കോ​ര്‍​പ് സ്‌​കി​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ മ​ന​ക്ക​പ്പ​ടി​യിൽ

കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹീ​​​റോ മോ​​​ട്ടോ​​​ര്‍ കോ​​​ര്‍പ്പി​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സ്‌​​​കി​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ര്‍ മ​
ഹീ​റോ മോ​ട്ടോ​ര്‍ കോ​ര്‍​പ് സ്‌​കി​ല്‍  ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ മ​ന​ക്ക​പ്പ​ടി​യിൽ
കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹീ​​​റോ മോ​​​ട്ടോ​​​ര്‍ കോ​​​ര്‍പ്പി​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സ്‌​​​കി​​​ല്‍ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ര്‍ മ​​ന​​ക്ക​​പ്പ​​ടി​​യി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ മു​​ൻ​​നി​​ര വാ​​​ഹ​​​ന വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ കു​​​റ്റൂ​​​ക്കാ​​​ര​​​ന്‍ ഗ്രൂ​​​പ്പി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ മ​​​ന​​​ക്ക​​​പ്പ​​​ടി​​​യി​​​ലെ കു​​​റ്റൂ​​​ക്കാ​​​ര​​​ന്‍ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ലാ​​​ണ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ര്‍ തു​​​റ​​​ന്ന​​​ത്.

കെ​​എം​​ആ​​ർ​​എ​​ൽ എം​​ഡി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു. ഹീ​​​റോ മോ​​​ട്ടോ​​​കോ​​​ര്‍​പ്‌​​​സ് (​സ​​​ര്‍​വീ​​​സ്) ​ഡി​​​ജി​​​എം ദേ​​​ബ്കു​​​മാ​​​ര്‍ ദാ​​​സ് ഗു​​​പ്ത പ്ര​​​സം​​​ഗി​​​ച്ചു. ഹീ​​​റോ മോ​​​ട്ടോ​​​ര്‍ കോ​​​ര്‍​പ്‌​​​സ് സോ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ് മാ​​​നേ​​​ജ​​​ര്‍ ടി.​​​പി. ഷാ​​​ജി, സ​​​ര്‍​വീ​​​സ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ രാ​​​ഗേ​​​ഷ് നാ​​​ഗ്പാ​​​ല്‍, ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് സ്‌​​​കി​​​ല്‍​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കൗ​​​ണ്‍​സി​​​ല്‍ സി​​​ഇ​​​ഒ അ​​​രി​​​ന്ദം ല​​​ഹി​​​രി എ​​​ന്നി​​​വ​​​ര്‍ ഓ​​​ണ്‍​ലൈ​​​നാ​​യി ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ കൂ​​​റ്റൂ​​​ക്കാ​​​ര​​​ന്‍ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​ള​​​ജി​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രി ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ട് ഇ​​​ന്‍റ​​​റാ​​​ക്ഷ​​​ന്‍ സെ​​​ല്ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​രു​​​തി സു​​​സു​​​ക്കി ഇ​​​ന്ത്യാ ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​ഇ​​ഒ​​​യു​​​മാ​​​യ ഹി​​​സാ​​​ഷി ത​​​ക്കോ​​​ച്ചി​​​യാ​​​ണ് നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്.