കൊച്ചി: ന്യൂട്രാസ്യൂട്ടിക്കല്‍ ബ്രാന്‍ഡായ വെല്‍ബീയിംഗ് ന്യൂട്രീഷന്‍ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ദുല്‍ഖര്‍ സല്‍മാനെ തെരഞ്ഞെടുത്തു. സസ്യങ്ങളുടെ ചേരുവകളെ ചെറിയ തന്മാത്രകളാക്കി മാറ്റാന്‍ പേറ്റന്റഡ് നാനോ ടെക്നോളജി ഉപയോഗിക്കുന്ന നാനോപാര്ട്ടിക്കിള്സിന്റെ സാങ്കേതികതയാണ് പുതിയ ഉത്പന്നങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു.