2023 മാർച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത, ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ളവരുടെ പാൻ കാർഡുകൾ അസാധു ആയിത്തീരും. ഇതു വരെ ലിങ്ക് ചെയ്യാത്തവർക്ക് 1000/- രൂപ ഫൈൻ അടച്ച് 31 വരെ ലിങ്ക് ചെയ്യുന്നതിന് അവസരം ഉണ്ട്.
നോണ് റെസിഡന്റും പാൻകാർഡും
ആദായനികുതിനിയമം 139 എഎ അനുസരിച്ച് ആധാർ കാർഡ് കിട്ടുന്നതിന് യോഗ്യത ഉള്ള പാൻകാർഡ് ഹോൾഡേഴ്സ് എല്ലാവരും 31 ന് മുന്പ് ആധാറുമായി ലിങ്ക് ചെയ്യണം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. നോണ് റെസിഡന്റായിട്ടുള്ളവർക്ക് ആധാർ കാർഡിന് അർഹത ഇല്ല. അതിനാൽ ആധാർ കാർഡ് ഇല്ലെങ്കിൽ പാൻ അസാധുവാകില്ല. ആധാർ കാർഡിലും പാൻ കാർഡിലും നൽകിയിട്ടുള്ള വിവരങ്ങൾ വ്യത്യസ്തങ്ങളാണെങ്കിൽ ആദ്യം തന്നെ അവ രണ്ടും ഒരു പോലെ ആക്കണം. അതിനു ശേഷം മാത്രമേ ലിങ്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ.
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ
(1) അസാധു ആയി തീർന്ന പാൻ നന്പർ ഉപയോഗിച്ച് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുവാൻ സാധിക്കില്ല.
(2) ഫയൽ ചെയ്തിരിക്കുന്ന റിട്ടേണുകൾ പ്രോസസ്സ് ചെയ്തില്ലെങ്കിൽ പാൻ അസാധു ആയിക്കഴിഞ്ഞാൽ പൂർത്തീകരിക്കില്ല.
(3)ഫയൽ ചെയ്തിരിക്കുന്ന റിട്ടേണുകളിൽ റീഫണ്ട് ലഭിക്കേണ്ട സാഹചര്യങ്ങളിൽ പാൻ അസാധു ആണെങ്കിൽ അവ ലഭിക്കില്ല.
(4) പെൻഡിംഗ് ആയിട്ടുള്ള ആദായനികുതിയുടെ പ്രൊസീഡിംഗ്സ് തീർപ്പാക്കുകയില്ല.
(5) സ്രോതസ്സിൽ നികുതി പിടിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഉയർന്ന നിരക്കിൽ നികുതി പിടിക്കും.
(6) കൂടാതെ പാൻ അസാധുവായിത്തീർന്നാൽ താഴെപ്പറയുന്ന ഇടപാടുകൾക്ക് തടസ്സം നേരിടും.
(7) ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല. പക്ഷേ തുടങ്ങിയ അക്കൗണ്ടിൽ ഓപ്പറേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. അക്കൗണ്ട് മരവിപ്പിക്കുകയും മറ്റും ചെയ്യില്ല.
(8) 50000/- രൂപയ്ക്ക് മുകളിൽ ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യണമെങ്കിൽ പാൻ അസാധു ആണെങ്കിൽ സാധിക്കില്ല.
(9) മോട്ടോർ വാഹനങ്ങളുടെ ഇടപാടുകൾ
മോട്ടോർ വെഹിക്കിൾ ആക്ട് വകുപ്പ് 2(28) ൽ സൂചിപ്പിച്ചിരിക്കുന്ന തരം വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്പോൾ പാൻ നിർബന്ധമായും സൂചിപ്പിക്കണം. മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് മേൽ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ എൻജിൻ കപ്പാസിറ്റി 25 സിസിയിൽ കുറഞ്ഞതും 4 ചക്രങ്ങളിൽ കുറഞ്ഞതുമായ വാഹനങ്ങൾക്ക് ഇത് ആവശ്യമില്ല.
(10) കോപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ ക്രെഡിറ്റ് കാർഡിനോ ഡെബിറ്റ് കാർഡിനോ നൽകുന്ന അപേക്ഷകളിൽ പാൻ ആവശ്യമാണ്.
(11) സെബി നിയമപ്രകാരമുള്ള ഓഹരി ഇടപാടുകൾക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാൻ ആവശ്യമാണ്.
(12) 50,000/- രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ ബില്ലുകൾ ക്യാഷ് ആയി നൽകുകയാണെങ്കിൽ പാൻ ആവശ്യമാണ്. എന്നാൽ ഒരേ ദിവസം തന്നെ 50,000 രൂപയിൽ താഴെയുള്ള ബില്ലുകൾ പല തവണ അടയ്ക്കുകയാണെങ്കിൽ മൊത്തം തുക 50,000 രൂപയിൽ കൂടിയാലും പാൻ നിർബന്ധമില്ല. അതുപോലെ പല ബില്ലുകൾ ഒരുമിച്ച് അടക്കുന്പോൾ 50,000 രൂപയിൽ കൂടുതൽ വരികയാണെങ്കിൽ അത് പണം ആയിട്ടാണ് നൽകുന്നതെങ്കിലും പാൻ നിർബന്ധമാണ്.
(13) വിദേശയാത്ര നടത്തുന്പോഴും 50,000 രൂപയ്ക്ക് മുകളിൽ പണം ക്യാഷ് ആയി നൽകി ഫോറിൻ കറൻസി വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.
(14) 50,000 രൂപയ്ക്ക് മുകളിൽ മ്യൂച്വൽ ഫണ്ടിൽ നിന്നും യൂണിറ്റുകൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിക്കണം.
(15) കന്പനികൾ പുറപ്പെടുവിക്കുന്ന കടപത്രങ്ങളും ബോണ്ടുകളും (50,000 രൂപയ്ക്ക് മുകളിൽ) വാങ്ങുകയാണെങ്കിൽ പാൻ നിർബന്ധമാണ്.
(16)റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബോണ്ടുകൾ 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നതിന് പാൻ സമർപ്പിക്കണം.
(17) ബാങ്കുകളിൽ നിന്നും 50,000 രൂപയ്ക്ക് മുകളിൽ ഡ്രാഫ്റ്റുകൾ / പേ ഓർഡറുകൾ/ബാങ്കേഴ്സ് ചെക്ക് എന്നിവ വാങ്ങുന്നതിന് പണം ക്യാഷായി നൽകുകയാണെങ്കിൽ പാൻ ആവശ്യമാണ്.
(18) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് കന്പനികളിലും പോസ്റ്റ് ഓഫീസുകളിലും ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ ക്യാഷായി ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ ഒരു വർഷത്തിൽ ആകെ 5 ലക്ഷം രൂപയിൽ കൂടുതൽ ടൈം ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുകയും ചെയ്യണമെങ്കിൽ പാൻ ആവശ്യമാണ്.
(19) റിസർവ് ബാങ്ക് നിയമം അനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീ പെയ്ഡ് ഇൻസ്ട്രമെന്റ്സ് 50,000 രൂപയ്ക്ക് മുകളിൽ ആണ് വാങ്ങുന്നതെങ്കിൽ പാൻ നൽകിയിരിക്കണം. ഇതിന് ക്യാഷ് എന്നോ ചെക്ക് എന്നോ ഡ്രാഫ്റ്റ് എന്നോ ഉള്ള വ്യത്യാസങ്ങളില്ല.
(20) ഒരു വർഷത്തെ ഇൻഷുറൻസ് പ്രീമിയം 50000 രൂപയ്ക്ക് മുകളിൽ വരികയാണെങ്കിൽ പാൻ ആവശ്യമാണ്.
(21) സെക്യൂരിറ്റീസ് കോണ്ട്രാക്ട് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റീസിന്റെ ഇടപാടുകൾ 1,00,000 രൂപയ്ക്ക് മുകളിൽ ഉള്ളവയാണെങ്കിൽ പാൻ ആവശ്യമാണ്.
(22) സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിലെ ഓഹരികൾ1,00.000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിൽ പാൻ നൽകിയിരിക്കണം.
(23) 10,00,000 രൂപയ്ക്ക് മുകളിൽ സ്ഥാവര വസ്തുക്കൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിച്ചിരിക്കണം. വാങ്ങുന്നത് കൃഷിഭൂമി ആണെങ്കിലും ഒഴിവുകൾ നൽകിയിട്ടില്ല.
(24) മുകളിൽ സൂചിപ്പിച്ചത് കൂടാതെ 2 ലക്ഷം രൂപയിൽ കൂടുതൽ വരുന്ന എല്ലാ ഇടപാടുകൾക്കും പാൻ ആവശ്യമാണ്.