കൊച്ചി: കഴിഞ്ഞ വർഷം ഫ്ലൈ ദുബായ് 32.7 കോടി ഡോളർ ലാഭം നേടി. 2021ലേതിനേക്കാൾ 43 ശതമാനം കൂടുതലാണിത്. വാർഷിക മൊത്ത വരുമാനം 250 കോടി ഡോളറാണ്. 2021ൽ 140 കോടി ഡോളറായിരുന്ന വരുമാനം 72 ശതമാനമാണു വർധിച്ചത്. 2022ൽ 1.06 കോടി പേർ ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു.