തിരുവനന്തപുരം: താങ്ങുവിലയിലും താഴ്ത്തി കശുവണ്ടിപ്പരിപ്പ് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കാർ അനുമതി സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തെ തകർക്കുമെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. മിനിമം തുകയിലും താഴ്ത്തി ഇറക്കുമതി ചെയ്യാനുള്ള അനുമതി വ്യവസായത്തെ പ്രതിസന്ധിയിലേക്കു തള്ളിവിടും.