കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ മുപ്പതാം വാര്‍ഷികഘോഷ പരിപാടികളുടെയും കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിച്ച ആധുനിക ഇന്റഗ്രേറ്റഡ് ജുവല്ലറി യൂണിറ്റ് ആന്‍ഡ് ഡിസൈന്‍ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നാലിനു രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ഇന്ത്യയിലും വിദേശത്തുമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
കിന്‍ഫ്ര പാര്‍ക്കില്‍ 250 കോടി രൂപ മുതല്‍മുടക്കില്‍ 1.75 ലക്ഷം ചതുരശ്ര അടിയിലാണ് ഇന്റഗ്രേറ്റഡ് ജുവല്ലറി യൂണിറ്റ് ആന്‍ഡ് ഡിസൈന്‍ സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുള്ളത്. യൂണിറ്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആയിരത്തിലധികം പേര്‍ക്കു തൊഴില്‍ ലഭിക്കും. ഇതില്‍ 250- ഓളം പേര് വനിതകളായിരിക്കും.
ലോകത്തെ ഒന്നാമത്തെ സ്വര്‍ണം, ഡയമണ്ട് ആഭരണ നിര്‍മാണ വില്പന ഗ്രൂപ്പായിവളരുകയാണു മലബാറിന്റെ ലക്ഷ്യം. ഇ ന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് ഇപ്പോള്‍ 307 ഷോറൂമുകളും 14 ആഭരണനിര്‍മാണ ശാലകളുമുണ്ട്. കോഴിക്കോട് മാവൂര്‍റോഡില്‍ അശോക ആശുപത്രിക്കു സമീപം പുതിയ ഷോറൂം തുറക്കും.
ജയ്പൂര്‍, സൂറത്ത്, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളിലുംബംഗ്ലാദേശിലും ആഭരണ നിര്‍മാണ ശാലകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു.
‘മേയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദി വേള്‍ഡ്’എന്നതാണ് മലബാറിന്റെ വികസന നയം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമ്ണ്ടസ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയരക്ടര്‍ ഒ.അഷര്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ. പി. വീരാന്‍കുട്ടി, എ. കെ. നിഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.