തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി ഓപ്പണ്‍ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോമിലേക്കും. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഫലപ്രദമായി വിറ്റഴിക്കുന്നതിനും അവർക്ക് വരുമാനലഭ്യത ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായാണിത്.
ഇ-കൊമേഴ്സ് വിപണനശൃംഖലയിൽ ഉത്പാദകർക്കും ഉപയോക്താക്കൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒഎൻഡിസിയുടെ പ്രവർത്തനം. ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ഉത്പന്നങ്ങളെത്തിച്ചുകൊണ്ട് ഈ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രമുഖ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങളായ ആമസോണ്‍ വഴി 635 ഉം ഫ്ളിപ്കാർട്ടിലൂടെ 40 ഉം കുടുംബശ്രീ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്.
ഡിജിറ്റൽ കൊമേഴ്സ് രംഗത്തെ ഉപയോക്താക്കൾക്കിടയിൽ ഈ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോൾ ഒഎൻഡിസിയുമായി കൈകോർക്കുന്നതെന്നു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.
ആദ്യഘട്ടമായി ഭക്ഷ്യോത്പന്നങ്ങൾ ഉൾപ്പെടെ 140 വ്യത്യസ്ത ഉത്പന്നങ്ങൾ ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. കൂടാതെ അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിൽനിന്നുള്ള കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ലഭ്യമാകും. സുഗന്ധവ്യഞ്ജനങ്ങളും ഇതിൽ ഉൾപ്പെടും. ഉപയോക്താക്കൾക്ക് ഒഎൻഡിസി പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന ബയർ ആപ്ലിക്കേഷനുകൾ വഴി തങ്ങൾക്കിഷ്ടമുള്ള ഉത്പന്നങ്ങൾ വാങ്ങാനാകും.
ഓർഡർ നൽകുന്നതോടൊപ്പം രാജ്യത്തെവിടെയും ഡെലിവറി ചെയ്യാനുള്ള സേവനദാതാവിനെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉപയോക്താവിനുണ്ട്.
ഓർഡർ പ്രകാരമുള്ള ഉത്പന്നങ്ങൾ തൃശൂരിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിൽനിന്നു പായ്ക്ക് ചെയ്ത് അയയ്ക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കൂട്ടിച്ചേർത്തു.