കൊച്ചി: അപ്പാര്‍ട്ടുമെന്റുകളുടെയും വില്ലകളുടെയും പൊതുപൂമുഖത്തില്‍ നടത്തുന്ന അലങ്കാരങ്ങള്‍ക്കായി മുൻനിര ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ഫെയറി ലൈറ്റ്സ് ഫോയര്‍ ഡെക്കോര്‍ മത്സരത്തില്‍ കോഴിക്കോട്ടെ ഹൈലൈറ്റ് മെട്രോമാക്സ് ഒന്നാം സ്ഥാനം നേടി.
കൊച്ചിയിലെ ദി ലെജന്‍ഡ് ബൈ സ്കൈലൈന്‍, കോട്ടയത്തെ അസറ്റ് പിക്കാസോ പാലെറ്റ് എന്നീ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം ലക്ഷം, 50,000, 25,000 രൂപ വീതം ലഭിക്കും. സമ്മാനങ്ങള്‍ മാര്‍ച്ച് അവസാനവാരം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ പറഞ്ഞു. മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 145ഓളം ഫ്ളാറ്റ്, വില്ല അസോസിയേഷനുകള്‍ പങ്കെടുത്തു.