ന്യൂഡൽഹി: ദേശീയ ഹൈവേ അഥോറിറ്റിയും ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കന്പനി ലിമിറ്റഡും സംയുക്തമായി നടത്തിയ ഗ്രാന്റ് ചലഞ്ചിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് കൊച്ചി മേക്കർ വില്ലേജിലെ ഇൻസ്പയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്.
ഇന്ത്യയിലെ നിരവധി കന്പനികളിൽ നിന്നു തെരഞ്ഞെടുത്ത അഞ്ചു കന്പനികൾക്കാണ് ഡൽഹിയിൽ പ്രോജക്ട് അവതരിപ്പിക്കാൻ അവസരം നൽകിയത്. ഇന്നു നിലവിലുള്ള നിശ്ചിത സമയം ഗതാഗതം നിർത്തിവച്ചുളള സിഗ്നലിംഗ് സംവിധാനത്തിനു പകരമായി റോഡിൽ വാഹനമുള്ളപ്പോൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ സിഗ്നൽ നൽകുന്ന രീതിയാണ് കന്പനി അവതരിപ്പിച്ചത്.
വാഹനങ്ങളുടെ സാന്നിധ്യം മനസിലാക്കി അപകടം ഒഴിവാക്കാൻ ഡ്രൈവർമാരെ ഈ സംവിധാനം സഹായിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ ഏഴു ദിവസം ഡൽഹി ഇന്ദ്രപ്രസ്ഥ ഫ്ളൈ ഓവർ മെർജിംഗ് റോഡ് പോയിന്റിൽ ഇതു വിജയകരമായി പ്രവർത്തിപ്പിച്ചു.