കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സിന് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ വിറ്റുവരവ് 3884 കോടി രൂപയായി ഉയർന്നതോടെ ലാഭം 148 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തിൽ വിറ്റുവരവ് 3435 കോടി (ലാഭം 135 കോടി) ആയിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വളർച്ചയാണുണ്ടായത്.