കൊച്ചി: മികച്ച കരാറുകാര്‍ക്കുള്ള ബില്‍ഡേഴ്സ് അസോസിയേഷന് ഇന്ത്യയുടെ കേരള പുരസ്കാരം ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡിന്. 25,000 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള മികച്ച ബില്‍ഡര്‍ക്കുള്ള അവാര്‍ഡ് തൃപ്പൂണിത്തുറ ശില്പി പ്രൊജക്ട്സിന് ലഭിച്ചു. ബിഎഐ കൊല്ലം സെന്റര്‍, കൊച്ചിന് സെന്റർ, കൊച്ചിന് സെന്ററിന്റെ സെമിനാര്‍ ആന്‍ഡ് സ്കില്‍ ഡെവലപ്മെന്റ് കമ്മിറ്റി, കേരള സെന്റർ, അങ്കമാലി സെന്റര്‍ എന്നിവയ്ക്കും അവാര്‍ഡ് ഉണ്ട്. കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡ് എംഡി സുമിത് ഗോയല്‍, അനിത ഗോയല്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ബിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ആര്. രാധാകൃഷ്ണന് അവാര്‍ഡുകള്‍ സമ്മാനിച്ചു. മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന് വര്‍ക്കി, ബി.ചന്ദ്രമോഹന് എന്നിവര്‍ പങ്കെടുത്തു.
ബിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ആര്. രാധാകൃഷ്ണന് അവാര്‍ഡുകള്‍ സമ്മാനിച്ചു. മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന് വര്‍ക്കി, ബി.ചന്ദ്രമോഹന് എന്നിവര്‍ പങ്കെടുത്തു.