കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് റിക്കാർഡ് വിലവർധന. ഗ്രാമിനു 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. അന്താരാഷ്ട്ര സ്വർണവില 1956 ഡോളറിലെത്തി.
ബുധനാഴ്ച രണ്ടുതവണയായി 400 രൂപ ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് സ്വർണവില ഉയരാൻ ഇടയാക്കി.
ബുധനാഴ്ച രണ്ടുതവണയായി 400 രൂപ ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് സ്വർണവില ഉയരാൻ ഇടയാക്കി.