ന്യൂഡൽഹി: കൊക്കകോളയ്ക്ക് ആമുഖം ആവശ്യമില്ല. ശീതളപാനീയങ്ങളും ക്ലബ് സോഡകളുമായി വർഷങ്ങളായി ശീതളപാനീയ-സോഡ വിപണി ഭരിക്കുന്ന ബ്രാൻഡാണ്. ലോകമെന്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ശീതളപാനീയ ബ്രാൻഡുകളിലൊന്നും കൊക്കകോളയാണ്.
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൊക്കകോള ഉടൻതന്നെ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ചുവടുവെക്കുംമെന്ന് സൂചന. ഇതിന്റെ ഭാഗമായി കൊക്കകോള ഇന്ത്യയിൽ ഒരു സ്മാർട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹാൻഡ്സെറ്റിന് പിന്നിൽ ശീതളപാനീയ കന്പനിയുടെ ജനപ്രിയ ലോഗോ ഉണ്ടായിരിക്കും. സാങ്കേതിക വിദ്യകളെകുറിച്ച് പഠിക്കുകയും പുതിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന മുകുൾ ശർമയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഈ പാദത്തിൽത്തന്നെ കോളഫോണ് (മാർച്ചിൽത്തന്നെ) ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്മാർട്ഫോണിനായി കൊക്കകോള ഒരു സ്മാർട്ട്ഫോണ്‍ കന്പനിയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രാൻഡിന്റെ പേര് ശർമ വെളിപ്പെടുത്തിയില്ലെങ്കിലും ഹാൻഡ്സെറ്റിന്റെ ഡിസൈൻ റിയൽമിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു.
പിൻപാനലിന്റെ വലതുവശത്ത് കൊക്കകോള ലോഗോയുള്ള തിളങ്ങുന്ന രൂപകല്പനയാണ് സ്മാർട്ട്ഫോണിനുള്ളത്. ഇത് ചുവന്ന നിറത്തിലാണ്. കോള കന്പനിയുടെ കളർ തീമുമായി ചേർന്നു പോകുന്ന നിറവുമാണിത്. പിൻ പാനലിൽ രണ്ട് ക്യാമറ സെൻസറുകൾ ഉൾക്കൊള്ളുന്ന രണ്ട് വൃത്താകൃതിയിലുള്ള വളയങ്ങളുണ്ട്. അതിലൊന്ന് വൈഡ് ആംഗിൾ ലെൻസും മറ്റൊന്ന് ടെലിഫോട്ടോയുമാകാം. ഇതിന് വലതുവശത്തുള്ള വോളിയം ബട്ടണുകളുള്ള വൃത്താകൃതിയിലുള്ള അരികുകളും പുറത്തുവന്ന ഡിസൈനിൽ കാണാം. കണക്ടിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലുടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെട്ടേക്കാം.
സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ല. എന്നാൽ, ഈ ഉപകരണം അടുത്തിടെ ആരംഭിച്ച റിയൽമി 10 4ജി യുടെ ഡിസൈനോട് സാമ്യമുണ്ടെന്ന് നിരവധിപ്പേർ പ്രതികരിച്ചു. കൗതുകമുണർത്തുന്ന സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ ചരിത്രമുള്ള കന്പനിയാണ് റിയൽമി.
അക്കാരണത്താൽ കൊക്കകോളയുമായി സഹകരിക്കാനുള്ള സാധ്യതയും നിരവധിപ്പേർ ചൂണ്ടിക്കാണിച്ചു. മാത്രവുമല്ല ഇന്ത്യയിലെ സ്മാർട്ട്ഫോണ്‍ ബ്രാൻഡുകൾ മറ്റ് വലിയ നോണ്‍ടെക് ബ്രാൻഡുകളുമായി സഹകരിക്കുന്നത് ഇതാദ്യമല്ല. വണ്‍പ്ലസ് മക്ലേണ് എഡിഷനും ഓപ്പോയുടെ അവൻജേഴ്സ് എഡിഷൻ സ്മാർട്ട്ഫോണുകളും നേരത്തെ പുറത്തിറങ്ങിയിട്ടുണ്ട്. രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള സഹകരണത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി സൂചനകൾ റിയൽമീയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു.
പേജിലെ റിയൽമി ശരിക്കും ഉന്മേഷദായകമായി സജ്ജീകരിച്ചിരിക്കുന്നുഎന്ന അടിക്കുറിപ്പാണ് ഇത്തരത്തിലുള്ള സൂചന നൽകുന്നത്. എന്നാൽ, പുറത്തുവരുന്ന അഭ്യൂഹങ്ങളെ റിയൽമി ട്രോളിയതാണെന്ന വാദവും ഒരുവിഭാഗം ആളുകൾ മുന്നോട്ടുവയ്ക്കുന്നു.
എന്തായാലും ട്വിറ്ററിലെ @Colaphoneglobal എന്ന ഹാൻഡിലിലൂടെ കോളാഫോണ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. Colaphone അക്കൗണ്ട് എട്ട് സ്മാർട്ട്ഫോണ്‍ ബ്രാൻഡുകൾ പിന്തുടരുന്നുണ്ട്. ആപ്പിൾ, സാംസംഗ്, വണ്‍പ്ലസ്, റിയൽമി, ഓപ്പോ, നത്തിംഗ്, ഷവോമി, വാവെ.
പുറത്തുവരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഇന്ത്യൻ സ്മാർട്ട്ഫോണ്‍ വിപണിയിൽ വർധിച്ചുവരുന്ന മത്സരത്തിന്റെ സൂചനകൂടിയാണിത്.