കൊച്ചി: ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് മികവിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ സില്‍വര്‍ ഷീല്‍ഡ് പുരസ്കാരം ഫെഡറല്‍ ബാങ്കിന്. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഒഴികെയുള്ള സ്വകാര്യബാങ്കുകളുടെ വിഭാഗത്തിലാണ് ഈ നേട്ടം. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഫെഡറല്‍ ബാങ്ക് ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കടരാമന് വെങ്കടേശ്വരന്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ഹെഡുമായ എം. മണികണ്ഠന് എന്നിവര്‍ ചേര്‍ന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ദയാ ശങ്കര്‍ മിശ്രയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. യുപി ഗതാഗത മന്ത്രി ദയ ശങ്കര്‍ സിംഗ്, ഐസിഎഐ പ്രസിഡന്റ് ഡോ. ദെബാശിഷ് മിത്ര, റിസര്‍ച്ച് കമ്മിറ്റി ചെയര്മാന് അനുജ് ഗോയല്‍ എന്നിവരും പങ്കെടുത്തു.