കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ രാഷ്ട്രഭാഷ സമ്മാൻ നൽകും. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ -വിവർത്തന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡ് നൽകുന്നത്. ഗ്രന്ഥ രചന, വിവർത്തനം എന്നീ വിഭാഗങ്ങളിൽ അവാർഡ് നൽകും.