സോൾ: സാംസംഗ് ഇലക്ട്രോണിക്സ് മൊബൈൽ ബിസിനസ് ഡിവിഷന്റെ തലപ്പത്ത് വനിതയെ നിയമിച്ചു. എക്സിക്യൂട്ടീവ് അംഗമായ ലീ യംഗ്ഹീയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസംഗ് ആദ്യമായാണ് ഒരു വനിതാ എക്സിക്യൂട്ടീവിനെ ഈ സ്ഥാനത്തേക്ക് ഉയർത്തുന്നത്.
സ്ഥാപക കുടുംബത്തിൽ അംഗമല്ലാത്ത, ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കോർപറേഷനായ സാംസംഗിന്റെ ആദ്യ വനിതാ പ്രസിഡന്റാണ് ലീ യംഗ്ഹീ. 2007 മുതൽ സാംസംഗ് ഇലക്ട്രോണിക്സിൽ ജോലി ചെയ്യുന്ന ലീ യംഗ്ഹീ 2012ൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 വർഷത്തിനു ശേഷമാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. സാംസങ്ങിൽ ചേരുന്നതിന് മുന്പ്, ലീ ലോറിയലിലാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ലീ ജേയോംഗ് കന്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി സ്ഥാനമേറ്റെടുത്തശേഷം നടത്തിയ പുനഃസംഘടനയുടെ ഭാഗമായാണ് ലീ യംഗ്ഹീയുടെ സ്ഥാനലബ്ദി. സാംസംഗിന്റെ ഗാലക്സി സീരീസ് ഫോണുകളുടെ വില്പനയിൽ നിർണായക പങ്കുവഹിച്ചതോടെയാണ് ലീ യംഗ്ഹീ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
1938 ലാണ് ലീ ബ്യുങ്ചുൾ ഒരു വ്യാപാര കന്പനിയായി സാംസംഗ് സ്ഥാപിച്ചത്. പിന്നീട് സാംസംഗ് 1960കളുടെ അവസാനത്തിൽ ഇലക്ട്രോണിക്സ് വ്യവസായത്തിലേക്കു തിരിഞ്ഞു. 1987ൽ ലീയുടെ മരണത്തെത്തുടർന്ന്, സാംസംഗ് അഞ്ച് ബിസിനസ് ഗ്രൂപ്പുകളായി വേർപിരിയുകയുണ്ടായി.