കൊച്ചി: ടാറ്റയില്‍ നിന്നുള്ള പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ബ്രാന്‍ഡ് ആയ തനിഷ്കും മുന്‍നിര പ്രീമിയം സ്ട്രീമിംഗ് സംവിധാനമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും സഹകരിച്ച് പുതിയ ഷോ (ദി ഗ്രേറ്റ് ഇന്ത്യന്‍ ബ്രൈഡ്) അവതരിപ്പിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ക്രിയേറ്റീവ് വര്‍ക്സും തനിഷ്കിന്റെ വിവാഹാഭരണ ഉപബ്രാന്‍ഡായ റിവാ ബൈ തനിഷ്കും ചേര്‍ന്നാണ് ഷോയുടെ ആശയാവിഷ്കാരം നടത്തുന്നത്.